Begin typing your search...

'തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനം'; എം.എം. ഹസൻ

തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനം; എം.എം. ഹസൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമാണ്. പിണറായി വിജയൻ സ്വർണത്താലത്തിൽവച്ചു നൽകിയ സമ്മാനമാണ് ഇത്. സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം-ബിജെപി ഡീൽ ഉണ്ടായിരുന്നുവെന്നും ഹസൻ പറഞ്ഞു. വടകരയിൽ ഷാഫി പറമ്പിലിനെ വർഗീയവാദിയായി ചിത്രീകരിച്ചാണ് പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെ.കെ.ശൈലജയും സിപിഎമ്മും ജനങ്ങളോടു മാപ്പു പറയണം. വടകരയിൽ സമാധാനപരമായി കഴിഞ്ഞ ജനതയെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മോദി കേന്ദ്രത്തിൽ നടത്തിയതിനു സമാനമായ പ്രചാരണമാണ് ഇവിടെ ഇടതുപക്ഷം നടത്തിയതെന്നും ഹസൻ പറഞ്ഞു.

WEB DESK
Next Story
Share it