Begin typing your search...

പത്തനംതിട്ടയിൽ സിപിഎം ബ്രാഞ്ച് സമ്മേളനം അംഗങ്ങൾ ബഹിഷ്‌കരിച്ചു; പങ്കെടുത്തത് 2 പേർ

പത്തനംതിട്ടയിൽ സിപിഎം ബ്രാഞ്ച് സമ്മേളനം അംഗങ്ങൾ ബഹിഷ്‌കരിച്ചു; പങ്കെടുത്തത് 2 പേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പത്തനംതിട്ട സിപിഎം കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനം പാർട്ടി അംഗങ്ങൾ ബഹിഷ്‌കരിച്ചു. എട്ടു പേരുടെ സ്ഥാനത്തു പങ്കെടുത്തത് രണ്ടു പേർ മാത്രം. ആറു പേർ വിട്ടുനിന്നു. ബ്രാഞ്ച് സെക്രട്ടറിയും ഒരംഗവും മാത്രമാണ് എത്തിയത്.

ലോക്കൽ സമ്മേളന പ്രതിനിധികളായി 3 പേരെയാണു നിർദേശിക്കേണ്ടത്. അതിനുള്ള ആളു പോലും ഇല്ലാത്ത അവസ്ഥയായിരുന്നു ബ്രാഞ്ചിൽ. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന ഏരിയാ കമ്മിറ്റി അംഗത്തോടുള്ള എതിർപ്പു കാരണമാണ് അംഗങ്ങൾ വിട്ടു നിന്നതെന്നാണ് സൂചന. അതേസമയം ഉദ്ഘാടനം ചെയ്യേണ്ട ഏരിയാ കമ്മിറ്റി അംഗവും എത്തിയില്ല. ഇതോടെ വള്ളിക്കോട് ലോക്കലിന്റെ ചുമതലയുള്ള ഏരിയാ കമ്മിറ്റിയംഗമെത്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

WEB DESK
Next Story
Share it