Begin typing your search...

സിപിഎം പറഞ്ഞ രേഖകൾ വെളിച്ചം കാണുന്നില്ല; കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണും; കുഴൽനാടൻ

സിപിഎം പറഞ്ഞ രേഖകൾ വെളിച്ചം കാണുന്നില്ല; കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ കാണും; കുഴൽനാടൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാസപ്പടി വിവാദത്തിൽ കയ്യിലുള്ള രേഖകളുമായി മാധ്യമങ്ങളെ ഇന്ന് കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലാണ് കുഴൽനാടൻ ഇക്കാര്യം അറിയിച്ചത്. 'സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണും' എന്നാണ് മാത്യു കുഴൽനാടൻ കുറിച്ചിരിക്കുന്നത്.

വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നിൽക്കുകയാണ് മാത്യു കുഴൽനാടൻ എംഎൽഎ. അതേസമയം, ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന എകെ ബാലൻറെ വെല്ലുവിളി അദ്ദേഹം തള്ളിയിരുന്നു. എകെ ബാലൻ മുതിർന്ന നേതാവാണ്. ഞാൻ ചെറിയ ആളാണ്. പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. വീണ ഐജിഎസ്ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും ആയിരുന്നു മാത്യു പറഞ്ഞത്.

WEB DESK
Next Story
Share it