Begin typing your search...

മൂന്ന് ദിവസമായിട്ടും ചോദ്യങ്ങൾക്ക് ഉത്തരമില്ല: കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ

മൂന്ന് ദിവസമായിട്ടും ചോദ്യങ്ങൾക്ക് ഉത്തരമില്ല: കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും'- അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴൽനാടൻ എംഎൽഎ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഏത് ഏജൻസികൾക്കും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും അന്വേഷണങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ സർവേ നടത്തിയിരുന്നു. മാത്യു കുഴൽനാടന്റെ കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള കുടുംബവീടിനോടു ചേർന്നുള്ള 786/1, 812/2, 812/3B, 812/1B, 812/22, 786/1 എന്നീ സർവേ നമ്പരുകളിലെ 4.5 ഏക്കർ ഭൂമിയിലാണ് സർവേ നടന്നത്. താലൂക്ക് സർവേയർമാരായ എം.വി.സജീഷ്, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തിയത്.

WEB DESK
Next Story
Share it