Begin typing your search...

കലോത്സവ വേദിയിൽ പടക്കം പൊട്ടി; പിന്നാലെ അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടയടി

കലോത്സവ വേദിയിൽ പടക്കം പൊട്ടി; പിന്നാലെ അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ കൂട്ടയടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കലോത്സവത്തിലെ സമ്മാനദാനച്ചടങ്ങിനിടെ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടയടി. ബുധനാഴ്ച രാത്രി പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവ വേദിയിലാണ് പടക്കം പൊട്ടിയതിനെ തുടർന്നാണ് സംഭവം. സദസ്സിലും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കടുത്തും പടക്കം പൊട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കൂട്ടയടി നടന്നത്. സംഘർഷം നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

സംഘാടകർ രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് പൊലീസിന് ഇടപെടേണ്ടി വന്നത്. ആരാണ് പടക്കം പൊട്ടിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. അതേസമയം, കണ്ടാലറിയാവുന്ന ചിലർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ എംഇഎസ് സ്‌കൂളും ഹയർ സെക്കന്ററി വിഭാഗത്തിൽ കല്ലടി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ രണ്ട് സ്‌കൂളുകളുമാണ് പടക്കം പൊട്ടിക്കലിന് പിന്നിലെന്നാണ് പൊലീസും രക്ഷിതാക്കളും അദ്ധ്യാപകരും നടത്തുന്ന പ്രാഥമിക നിഗമനം.

WEB DESK
Next Story
Share it