Begin typing your search...
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാത്തകിടി ശ്രീജ (35), ഭർത്താവ് വേണു (45) എന്നിവരാണ് മരിച്ചത്. കുന്നന്താനത്ത് ചെട്ടിമുക്കിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കീഴ്വായ്പുർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഒരു വർഷമായി പിണങ്ങി സ്വന്തം വീടുകളിൽ കഴിയുകയായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്. ശ്രീജയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.
Next Story