Begin typing your search...

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറി; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം

മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറി; കൊല്ലത്ത് യുവാവിന് ദാരുണാന്ത്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലം മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കണ്ണനല്ലൂർ ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ കണ്ണനല്ലൂർ മൈതാനത്തുവച്ചാണ് അപകടം നടന്നത്.

ഉത്സവപരിപാടികൾ നടന്നുകൊണ്ടിരിക്കെ ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുകയായിരുന്നു രാജീവ്. ഇതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

WEB DESK
Next Story
Share it