Begin typing your search...

ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാസർകോട് ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്‌നതാ പ്രദർശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു.

ബസിൽ വച്ച് യുവാവ് നഗ്‌നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസിൽ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു. ബസിനുള്ളിൽ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയതെന്ന് യുവതി പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

WEB DESK
Next Story
Share it