Begin typing your search...

വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരത്ത് വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വിദേശത്ത് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് മൂന്നുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപയാണ് കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) തട്ടിയെടുത്തത്. പൊഴിയൂർ പോലീസാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. വിദേശരാജ്യങ്ങളായ ജർമ്മനി, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് പൊഴിയൂർ മേഖലകളിൽ നിന്നും യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയത്.

പൊഴിയൂർ സ്വദേശിയായ വിൽഫ്രഡില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപയാണ് 2021 ൽ ശിവപ്രസാദ് വാങ്ങിയത്. ഇതിന് ശേഷം ശിവപ്രസാദ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് വിൽഫ്രഡ് പൊഴിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ശിവപ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തീരദേശ മേഖലകളിൽ നിന്നും പലരിൽ നിന്നും വിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു യുവാക്കളെ കബളിപ്പിച്ചു പണം തട്ടിയതായി പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം കാഞ്ഞിരംകുളം, വിഴിഞ്ഞം പോലീസ് സ്റ്റേഷനുകളിലും സമാന കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

WEB DESK
Next Story
Share it