Begin typing your search...

മദ്യപിച്ച് ബാറിൽനിന്ന് വരുന്നവർക്കെതിരേ നടപടി  നടപടിയെടുക്കരുതെന്ന ഉത്തരവ്; പിൻവലിച്ച് മലപ്പുറം എസ്പി

മദ്യപിച്ച് ബാറിൽനിന്ന് വരുന്നവർക്കെതിരേ നടപടി  നടപടിയെടുക്കരുതെന്ന ഉത്തരവ്; പിൻവലിച്ച് മലപ്പുറം എസ്പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിവരുന്നവർക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാർക്ക് നൽകിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ് സംഭവിച്ചു എന്നാണ് വിശദീകരണം. പോലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം.

വിവാദമായതോടെ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ഈ ഉത്തരവ് പിൻവലിച്ചുകൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.പി. എസ്. ശശിധരൻ മറ്റൊരു ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

WEB DESK
Next Story
Share it