Begin typing your search...

നവ കേരള സദസിൽ നിവേദനം നൽകി മലബാർ ഡെവലപ്മെന്റ് കൗൺസിൽ

നവ കേരള സദസിൽ നിവേദനം നൽകി മലബാർ ഡെവലപ്മെന്റ് കൗൺസിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലബാറിന്റെ പൊതുവേയും, കോഴിക്കോടിന്റെ പ്രത്യേകിച്ചും അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവ.സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ എന്നിവർ മുൻഗണന ക്രമത്തിൽ തയ്യാറാക്കിയ 7 ആവശ്യങ്ങൾ അടങ്ങിയ നിവേദനം നവ കേരള സദസിൽ സമർപ്പിച്ചു.

1. ഗൾഫിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് ൫ ഇരട്ടിയിലധികം വർദ്ധിപ്പിച്ച സാഹചര്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തുറമുഖ വകുപ്പ് മന്ത്രി, മാരിടൈം ബോർഡ്, നോർക്ക എന്നീ വകുപ്പുകൾ യുഎഇ റീജിയൻ ഭാരവാഹികൾ എന്നിവർ യോജിച്ച് പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള - യുഎഇ സെക്ടറിൽ ചാർട്ടേഡ് യാത്ര - ചരക്കു കപ്പൽ സർവീസ്, രാമനാട്ടുകര - മെഡിക്കൽ കോളേജ് മെട്രോ റെയിൽ ആരംഭിക്കുക.

2. മലബാറിലെ ടൂറിസം മേഖലയിലെ പുരോഗതി പ്രയോജനപ്പെടുത്തുന്നതിനു ഗതാഗത കണക്ടിവിറ്റി മെച്ചപ്പെടുത്തുക. ( കോഴിക്കോട് കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് വലിയ വിമാന സർവീസ്, ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാത, തളിപ്പുഴ- ചിപ്പിലി ത്തോട് ബൈപ്പാസ്, പൊന്നാനി- തിരൂർ, ഫറോക്ക്- മാവൂർ- അരീക്കോട് ജലഗതാഗതം പുനരാരംഭിക്കുക, മലാപ്പറമ്പ് തൊണ്ടയാട് പുതിയങ്ങാടി മോബിലിറ്റി ഹബ്, സൈക്കിൾ പാത നിർമ്മിക്കുക.)

3. മാവൂരിൽ ഫിലിം സിറ്റിയോ അനുയോജ്യമായ മലിനീകരണം ഇല്ലാത്ത വ്യവസായം ആരംഭിക്കുക.

4. കോഴിക്കോടിന്റെ വാണിജ്യ പ്രതാപം വീണ്ടെടുക്കുന്നതിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും, പാർക്കിംഗ് സൗകര്യം വിപുലീകരിക്കുക.

5. ബീച്ച് ഫയർ സ്റ്റേഷൻ പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുക, താൽക്കാലിക ഫയർ സ്റ്റേഷൻ ആരംഭിക്കുക.

6. മലബാറിലെ തീവണ്ടി യാത്ര ദുരിതം പരിഹരിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുക.

7. എയിംസ് കോഴിക്കോട് സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവർത്തനം നടത്തുക, എന്നീ കാര്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it