Begin typing your search...

നവകേരള ബസിന്റെ പ്രതിദിന വരുമാനം; റിപ്പോർട്ടുകൾ തള്ളി കെ എസ് ആർ ടി സി

നവകേരള ബസിന്റെ പ്രതിദിന വരുമാനം; റിപ്പോർട്ടുകൾ തള്ളി കെ എസ് ആർ ടി സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ സർവീസ് നടത്തുകയാണ്. ഈ മാസം അഞ്ച് മുതലാണ് കോഴിക്കോട് മുതൽ ബംഗളൂരു വരെയും തിരിച്ചും സർവീസ് ആരംഭിച്ചത്. ഇതിനിടയിലാണ് ഗരുഡ പ്രീമിയം സർവീസിനെ യാത്രക്കാർ കയ്യൊഴിഞ്ഞുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അത്തരം റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി. പ്രതിദിനം 46,000 രൂപയ്ക്ക് മുകളിൽ വരുമാനം സർവീസിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

ഗരുഡ പ്രീമിയം

സർവീസിനെ യാത്രക്കാർ കയ്യൊഴിഞ്ഞു...

കയ്യൊഴിഞ്ഞോ..?

ചില കോണുകളിൽ നിന്നും ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്...

ഇത്തരത്തിൽ ചില മാധ്യമങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്. 05.05 2024 ന് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ആരംഭിച്ച ഗരുഡ പ്രീമിയം സർവീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സർവ്വീസ് ആരംഭിച്ചതുമുതൽ 15.05.204 വരെയുള്ള കാലയളവിൽ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷൻ നേടി ഗരുഡ പ്രീമിയം വിജയകരമായി സർവീസ് തുടരുകയാണ്. പൊതുവെ യാത്രക്കാർ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതൽ 85.26 രൂപ വരെ കളക്ഷൻ നേടാനായിട്ടുണ്ട്.

ഇതിനോടകം 450 ൽ കൂടുതൽ യാത്രക്കാർ ഗരുഡ പ്രീമിയം സർവീസിൽ യാത്ര ചെയ്തു കഴിഞ്ഞു. 15.05.2024 വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46000 രൂപയ്ക്ക് മുകളിൽ വരുമാനം ടി സർവീസിൽ നിന്നും ലഭിക്കുന്നുണ്ട്.

സാധാരണഗതിയിൽ പ്രീമിയം ക്ലാസ് സർവീസുകൾക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സർവീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയിൽ വരുന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണ്.

WEB DESK
Next Story
Share it