Begin typing your search...

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെ തുടർന്ന് വഴിയരികിലെ ഷെഡ്ഡിലേക്ക് കയറിയ പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണം സർവീസ് വയറിലും കടയിലെ വയറിങ്ങിലുമുണ്ടായ ചോർച്ചയെന്ന് കെഎസ്ഇബിയുടെ കണ്ടെത്തൽ. സംഭവത്തിൽ കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം പുറത്ത്.

മഴയത്ത് സർവീസ് വയർ തകര ഷീറ്റിൽ തട്ടിയെന്നാണ് നിഗമനം. കടയുടെ പുറത്തുള്ള ബൾബിന്റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാം. തലേന്ന് പകൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് ഇലക്ട്രിക് ഇൻസ്‌പെക്ടർ വൈദ്യുതി മന്ത്രിക്ക് കൈമാറും.

അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടി കേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡ്ഡിലേക്ക് കയറ്റിവെക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. കൂട്ടാനെത്തിയ സഹോദരനുമുന്നിൽ ഷോക്കേറ്റുവീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയവരുടെ സഹായത്തോടെ മുഹമ്മദ് റിജാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൂണിൽ ഷോക്കുണ്ടെന്ന് കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പി. മുഹമ്മദ് പറഞ്ഞു.

WEB DESK
Next Story
Share it