Begin typing your search...
സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിനിരക്ക് വർധിപ്പിച്ചു; ഇനി യൂണിറ്റിന് 3.25 രൂപ ലഭിക്കും
സോളാർ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് വർധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ. ഇനി യൂണിറ്റിന് 3 രൂപ 25 പൈസയാണ് ലഭിക്കുക. 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ നൽകിയ വൈദ്യുതിക്കാണ് നിരക്ക് ബാധകമാകുന്നത്. നേരത്തെ ഇത് രണ്ട് രൂപ 69 പൈസയായിരുന്നു.
സോളാർ സ്ഥാപിച്ചവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇപ്പോഴത്തെ ഈ നിരക്ക് വർധന. തങ്ങൾക്ക് ലഭിക്കുന്ന തുക വളരെ കുറവാണെന്ന് സോളാർ ഉപഭോക്താക്കൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. കെ.എസ്.ഇ.ബിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് പുതിയ തീരുമാനം. അതേസമയം സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുക എന്ന നയത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരിക്കുന്നത്.
Next Story