Begin typing your search...

വാഹനങ്ങളിൽ ഏണി കൊണ്ടുപോകണം; അനുമതി തേടി കെ.എസ്.ഇ.ബി ഗതാഗത കമീഷണർക്ക് കത്ത് നൽകി

വാഹനങ്ങളിൽ ഏണി കൊണ്ടുപോകണം; അനുമതി തേടി കെ.എസ്.ഇ.ബി ഗതാഗത കമീഷണർക്ക് കത്ത് നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വാഹനങ്ങളിൽ ഏണി കൊണ്ടുപോകാൻ അനുമതി തേടി ഗതാഗത കമ്മിഷണര്‍ക്ക് കെ.എസ്.ഇ.ബി കത്ത് നൽകി. കഴിഞ്ഞ മാസമാണ് കത്തയച്ചത്. കെ.എസ്.ഇ.ബി-എം.വി.ഡി തർക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ജീവനക്കാർ ബൈക്കിൽ പോകുമ്പോ കൃത്യമായി ഹെൽമറ്റ് ധരിക്കുന്നതിന് നിർദേശം നൽകിയതായും കെ.എസ്.ഇ.ബി അറിയിച്ചു.

വാഹനത്തിൽ തോട്ടി കൊണ്ട് പോയതിനു കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതും ഏറെ വാർത്തയായിരുന്നു. ഇങ്ങനെ കെ.എസ്.ഇ.ബി - എം.വി.ഡി പോര് രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമെന്ന നിലയിലാണ് കെ.എസ്.ഇ.ബി മോട്ടർ വാ​​ഹന വകുപ്പിനോട് വാഹനങ്ങളിൽ ഏണി കൊണ്ടുപോകുന്നതിന് അനുമതി തേടി കത്ത് നൽകിയത്.

അത്യാവശ്യ സഹാര്യങ്ങളിൽ വെെദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഏണി കൊണ്ടു പോവേണ്ടി വരുമെന്നും കത്തിൽ പറയുന്നു. അതിനാൽ വാ​ഹനങ്ങളിൽ ഏണി കൊണ്ടു പോവാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി കത്ത് നൽകിയത്.

WEB DESK
Next Story
Share it