Begin typing your search...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; സമരം അവസാനിപ്പിക്കില്ലെന്ന് കെ.പി.സി.ടി.എ

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; സമരം അവസാനിപ്പിക്കില്ലെന്ന് കെ.പി.സി.ടി.എ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിഷയത്തിലെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി.സി.ടി.എ. കുടിശ്ശിക നൽകിയത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും കെ.പി.സി.ടി.എ അറിയിച്ചു. 2016ൽ അനുവദിച്ച തുകയാണ് ഇപ്പോഴും തുടർന്ന് പോകുന്നത്. തുകയിൽ കാലോചിതമായ വർദ്ധനവ് വരുത്തണം.

മൂന്നിരട്ടിയിലധികം തുകയാണ് സാധനങ്ങൾക്ക് വർദ്ധിച്ചതെന്നും അടിയന്തരമായി സർക്കാർ പരിഹാരം ഉണ്ടാക്കണമെന്നും അധ്യാപക സംഘടനയായ കെ.പി.സി.ടി.എ പറഞ്ഞു. അതുവരെയും സമരവുമായും നിയമ നടപടിയുമായും മുന്നോട്ടു പോകും. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ മാറ്റമില്ല കെ.പി.സി.ടി.എ അറിയിച്ചു.

കഴിഞ്ഞ ദിവസം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. വിഷയത്തിൽ ഇടപെടമാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്.

WEB DESK
Next Story
Share it