Begin typing your search...

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കുമാണ് മാറ്റം

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി: ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കുമാണ് മാറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കുമാണ് മാറ്റം. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്.

കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി. ഡിഐജിയായിരുന്ന തോംസനെ നേരത്തെ മാറ്റിയിരുന്നു. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരനും മാറ്റമുണ്ട്. തോംസണും അരവിന്ദ് സുകുമാറുമായിരുന്നു കാഫിർ സ്‌ക്രീൻഷോട്ട് കേസ് അന്വേഷിച്ചിരുന്നത്. ടി നാരയണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ.

WEB DESK
Next Story
Share it