Begin typing your search...

'ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല'; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പെര്‍മിറ്റ് ലംഘനത്തില്‍ റോബിന്‍ ബസിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസി വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു.

റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പെര്‍മിറ്റ് ലംഘനത്തിനെതിടെ തുടര്‍ച്ചയായ പിഴ അടക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരെ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു.

ഇതിനെതിരെയാണ് റോബിന്‍ ബസുടമ ഹൈക്കോടതിയെ സമീപിച്ചത്.ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം തങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അധികാരുമുണ്ടെന്നായിരുന്നു ഉടമയുടെ വാദം. ഈ വാദം ഉള്‍പ്പെടെയാണ് കോടതി തള്ളിയത്. റോബിന്‍ ബസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് ചൂണ്ടികാട്ടി കെഎസ്ആര്‍ടിസിയും കോടതിയെ സമീപിച്ചിരുന്നു.

WEB DESK
Next Story
Share it