Begin typing your search...

കിഫ്ബി കേസ്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ ഡിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കിഫ്ബി കേസ്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ ഡിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കിഫ്ബി കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് വിധിയാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.നേരത്തെ ജസ്റ്റിസ് വി.ജി.അരുൺ 2022 ഒക്ടോബർ പത്തിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കേസിൽ തീരുമാനമാകുന്നത് വരെ ഫെമ ചട്ട ലംഘനത്തിന്റെ പേരിൽ പുതിയ സമൻസുകൾ മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും അയയ്ക്കുന്നതിൽ നിന്ന് ഇഡിയെ തടഞ്ഞിരുന്നു.

ഈ സിംഗിൾ ബഞ്ച് വിധിയാണ് ഇക്കഴിഞ്ഞ നവംബർ 24 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് , പുതിയ സമൻസ് ഇഡിക്ക് അയയ്ക്കാം എന്നു ഭേദഗതി ചെയ്തത്. ഒരു സിംഗിൾ ബഞ്ച് പുറപ്പെടുവിച്ച വിധിയിൽ മറ്റൊരു സിംഗിൾ ബഞ്ചിന് ഭേദഗതി വരുത്താമോ എന്നതാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. കേസിന്റെ മെറിറ്റിലേക്ക് കടന്ന് വിശദമായ വാദം കേട്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചതെന്നും എന്നാൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ലെന്നും ഡിവിഷൻ ബഞ്ച് കണ്ടെത്തി.അതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.പുതിയ സമൻസ് അയയ്ക്കാൻ അനുവദിക്കുന്നത് അനൗചിത്യം (IMPROPRIETY) ആകുമെന്നും ഡിവിഷൻ ബഞ്ച് വിധിയിൽ പറയുന്നു.

ഫെമ ചട്ട ലംഘനം നടന്നിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സമൻസുകൾ അയച്ചത് എന്നായിരുന്നു ഇഡി കോടതിയെ അറിയിച്ചിരുന്നത്. അതേസമയം മസാല ബോണ്ട് പുറപ്പെടുവിച്ച മറ്റ് കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് എതിരെ എന്തെങ്കിലും അന്വേഷണം ഉണ്ടോ എന്ന് കോടതിയെ രേഖാമൂലം അറിയിക്ക്കുവാൻ പറഞ്ഞിരുന്നെങ്കിലും ഇഡി ഇതുവരെ ഇത് സംബന്ധിച്ച വിവരങ്ങൾ കോടതിയ്ക്ക് ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം സംബന്ധിച്ച് ഇഡിയുടെ നിലപാട് കോടതിയെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവിൽ തന്നെ ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബഞ്ച് പരാമർശിച്ചിരുന്നു.

WEB DESK
Next Story
Share it