Begin typing your search...

'എന്നോട് മറ്റേ വർത്തമാനം പറയരുത്, അതൊക്കെ നിന്റെ കൈയിൽ വച്ചാൽ മതി''; നിയമസഭയിൽ വി ജോയി

എന്നോട് മറ്റേ വർത്തമാനം പറയരുത്, അതൊക്കെ നിന്റെ കൈയിൽ വച്ചാൽ മതി; നിയമസഭയിൽ വി ജോയി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം സ്പീക്കർക്ക് നേരെ കടുത്ത വിമർശനങ്ങലുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴൽനാടൻ ഡയസിന് മുന്നിൽ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നൽകി.

ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.ഇതിനിടയിൽ വർക്കല എംഎൽഎയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി.ജോയിയും സഭയിൽ കടുത്ത പരാമർശങ്ങൾ നടത്തി. ചോദ്യോത്തര വേളയിലായിരുന്നു ജോയി പ്രതിപക്ഷാംഗത്തിന് നേരെ ക്ഷുഭിതനായത്. ''എന്നോട് മറ്റേ വർത്തമാനം പറയരുത്. അതൊക്കെ നിന്റെ കൈയിൽ വച്ചിരുന്നാ മതി. എന്നോട് വേണ്ടാ. എന്നായിരുന്നു ജോയിയുടെ പ്രതികരണം''. തുടർന്ന് സ്പീക്കർ ഇടപെടുകയായിരുന്നു. അതേസമയം എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സ്പീക്കർ രംഗം ശാന്തമാക്കി.

WEB DESK
Next Story
Share it