Begin typing your search...

സംസ്‌കാര ശൂന്യനായഒരാളെക്കൊണ്ടേ ഇങ്ങനെ പരാമർശങ്ങൾ നടത്താൻ സാധിക്കൂ; വിനായകനെതിരെ ഗണേഷ് കുമാർ

സംസ്‌കാര ശൂന്യനായഒരാളെക്കൊണ്ടേ ഇങ്ങനെ പരാമർശങ്ങൾ നടത്താൻ സാധിക്കൂ; വിനായകനെതിരെ ഗണേഷ് കുമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ പരാമർശത്തിന് നടൻ വിനായകനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാൻ സമൂഹത്തിൽ ഒരുപകാരവുമില്ലാത്തയാൾക്ക് അർഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമർശങ്ങൾ നടത്താൻ സാധിക്കൂ എന്നും ഗണേഷ് കുമാർ എം.എൽ.എ. പറഞ്ഞു. ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കിൽ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

വളരെ ദൗർഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയുമില്ല, അർഹതയുമില്ല. സംസ്‌കാരശൂന്യനായ ഒരാളെ കൊണ്ടേ അത് സാധിക്കൂ. മദ്യപിച്ചും ലഹരിമരുന്നുകൾക്ക് അടിമപ്പെട്ടും വൃത്തികേടുകൾ പറയുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. പോലീസ് കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെടണം, എം.എൽ.എ. വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.

WEB DESK
Next Story
Share it