Begin typing your search...

ഡ്രൈവിംഗ് ടെസ്റ്റിനെതിരായ പ്രതിഷേധം; കാസർകോട് ടെസ്റ്റുകൾ നിർത്തിവെച്ചു; 'കോവിഡ്' കാരണമെന്ന് എം.വി.ഡി

ഡ്രൈവിംഗ് ടെസ്റ്റിനെതിരായ പ്രതിഷേധം; കാസർകോട് ടെസ്റ്റുകൾ നിർത്തിവെച്ചു; കോവിഡ് കാരണമെന്ന് എം.വി.ഡി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകളിൽ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ നിർത്തിവെച്ചതായി കാസർകോട് ആർ.ടി.ഓഫീസ് അറിയിച്ചു. വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകൾ എല്ലാം റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകർക്ക് എസ്.എം.എസ്. മുഖേന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടർന്നാണ് ടെസ്റ്റുകൾ റദ്ദാക്കിയിരിക്കുന്നതെന്ന വാദം വളരെ വിചിത്രമാണെന്നാണ് വിലയിരുത്തലുകൾ. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ആർ.ടി.ഓഫീസ് കേന്ദ്രീകരിച്ച് ഡ്രൈവിങ്ങ് സ്‌കൂൾ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ഡ്രൈവിങ്ങിൽ ടെസ്റ്റിൽ പരിഷ്‌കരണം വരുത്തി പുറത്തിറക്കിയ 04/2024 സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഡ്രൈവിങ്ങ് സ്‌കൂൾ ജീവനക്കാരും ഉടമകളും പ്രതിഷേധിക്കുകയാണ്. കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ്ങ് ടെസ്റ്റുകൾ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

WEB DESK
Next Story
Share it