Begin typing your search...

'നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം'; നീതിക്കായി കുടുംബത്തോടൊപ്പമെന്ന് സുരേന്ദ്രൻ

നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം; നീതിക്കായി കുടുംബത്തോടൊപ്പമെന്ന് സുരേന്ദ്രൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതിനായി ഏതറ്റംവരെയും കേരളം പോകണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ് മലയാലയപ്പുഴയിൽ നിന്ന് കാണുന്നത്. നിഷ്‌കളങ്കനും സത്യസന്ധനും വിനയാന്വിതനുമായ ഒരു സർക്കാരുദ്യോഗസ്ഥനെ, ഒരു കുടുംബനാഥനെ കൊന്നുകളഞ്ഞവർക്ക് ആയിരം തവണ ഗംഗയിൽ മുങ്ങിയാലും പാപം കഴുകിക്കളയാനാവില്ല. സ്വാർത്ഥതയും അഹങ്കാരവും പണക്കൊതിയുമാണ് ഇതിനുപിന്നിൽ.

കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. അതിനായി ഏതറ്റംവരെയും കേരളം പോകണം. സർക്കാരും പൊലീസും നീതിപീഠവും അതിന് മുൻകൈയെടുക്കണം. ഒരു സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ഈ അന്വേഷണം നടക്കണം. നീതി ലഭ്യമാക്കാൻ ആ കുടുംബത്തോടൊപ്പം അവസാനനിമിഷം വരെ ഞങ്ങളുണ്ടാവും.

അതേസമയം, കഴിഞ്ഞദിവസം കണ്ണൂരിലെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങൾ ചെയ്തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയായിരുന്നു അന്ത്യാഞ്ജലി അർപ്പിച്ചത്.

WEB DESK
Next Story
Share it