Begin typing your search...

പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകൾ; മുകേഷ് രാജിവെക്കണം, ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താം; മുരളീധരൻ

പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകൾ; മുകേഷ് രാജിവെക്കണം, ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താം; മുരളീധരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സിനിമക്കഥകളെ വെല്ലുന്ന കഥകളെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത് പലരേയും രക്ഷിക്കാനാണെന്നും അന്വേഷണസംഘത്തെ നിയോഗിച്ചത് മനസ്സില്ലാമനസോടെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

മുകേഷിനെതിരെ പുറത്തുവരുന്നത് മോശം കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു. എം.എൽ.എ. സ്ഥാനം മുകേഷ് രാജിവെക്കണം. ഇപ്പോൾ രാജിവെച്ചാൽ മൂന്ന് സ്ഥലങ്ങളിൽ ഒരേസമയം ഉപതിരഞ്ഞെടുപ്പ് നടത്താമെന്നും മുരളീധരൻ പരിഹസിച്ചു. മുകേഷിനെ സിനിമാ നയനിർമാണ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണം. വാതിലിൽ മുട്ടിയവരുടെ ലിസ്റ്റ് പുറത്തുവിടുന്നതിനെക്കാൾ മുട്ടാത്തവരുടെ ലിസ്റ്റ് പുറത്തുവിടുന്നതാണ് നല്ലത്. അതാവുമ്പോൾ ഒരു പേജിൽ ഒതുങ്ങും. സ്ത്രീകൾ ഈ മേഖലയിൽ സുരക്ഷിതരല്ല. സുരക്ഷ ഉറപ്പാക്കണം. അമ്മ ഭാരവാഹിസ്ഥാനത്തേക്ക് സ്ത്രീകൾ വരുന്നതാവും നല്ലത്. സാംസ്‌കരിക മന്ത്രിയെ എത്രയും വേഗം കാബിനറ്റിൽനിന്ന് പുറത്താക്കുന്നതാണ് പിണറായിക്ക് നല്ലത്. അല്ലെങ്കിൽ സജി ചെറിയാൻ പിണറായിയേയും കൊണ്ടേ പോകൂവെന്നും മുരളീധരൻ പറഞ്ഞു.

അന്വേഷണ സംഘത്തിൽ മുഴുവൻ വനിതകൾ ആവണമായിരുന്നു. കൂടുതൽ കൂടുതൽ പേരുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. നേരിട്ട് പറഞ്ഞാലേ നടപടി എടുക്കൂവെന്ന നിലപാട് മാറണമെന്നും മുരളീധരൻ പറഞ്ഞു. വേട്ടക്കാരുടെ ചിത്രം പുറത്തുവരണമെന്നും സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാനുള്ള നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമഗ്ര നിയമനിർമാണം വേണമെന്നും കോൺക്ലേവ് ഉപക്ഷിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. നടി മിനുവിന്റെ ആരോപണത്തിൽ ഉൾപ്പെട്ട വി.എസ്. ചന്ദ്രശേഖരനെ പുറത്താക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it