Begin typing your search...

കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു

കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്നാണ് നിയമനം. റിസർവ് ബാങ്കും നിയമനം നേരത്തെ അംഗീകരിച്ചിരുന്നു.

ഐഡിബിഐ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിങ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറായി 5 വർഷക്കാലം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ജോർട്ടി കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റത്. കേരളത്തിലെ ബാങ്കിങ് രംഗത്ത് 10 വർഷത്തെ സേവന പരിചയമുണ്ട്.

2005-ൽ ഐഡിബിഐയും ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ആയുള്ള ലയനത്തിന്റെയും, 2007ലെ ഐഡിബിഐ ബാങ്കുമായി യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് (യുഡബ്ല്യുബി) ലയനത്തിന്റെയും അനുഭവസമ്പത്ത് കൈമുതലായുണ്ട്.

WEB DESK
Next Story
Share it