ഇനി സ്റ്റേഷനിൽ പോകാതെ വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്
കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിൻവാങ്ങുന്നത്. ഇപ്പോൾ സ്റ്റേഷനിൽ പോകാതെ തന്നെ വിവരങ്ങൾ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്.
പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും രഹസ്യമായി അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ രഹസ്യവിവരം അറിയിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും കേരള പൊലീസ് അറിയിച്ചു.
കുറിപ്പ്:
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol - App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.