Begin typing your search...
തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എൽപിഎസ്, ഗവണ്മെന്റ് എംഎൻഎൽപിഎസ് വെള്ളായണി എന്നീ സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ജില്ലയിലെ ക്വാറീയിംഗ്,മൈനിംഗ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം,കടലോര / കായലോര / മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം,ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനവും പിൻവലിച്ചിട്ടുണ്ട്
വരും ദിവസങ്ങളിൽ ജില്ലയിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ഉത്തരവെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Next Story