Begin typing your search...

ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു; അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി

ഹയർസെക്കന്ററി അധ്യാപക സ്ഥലംമാറ്റം ഹൈക്കോടതി ശരിവച്ചു; അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സർക്കാരിൻറെയും ഏതാനും അധ്യാപകരുടെയും അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് വിധി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് അധ്യാപക സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. അധ്യായന വർഷം തുടങ്ങിയതും ട്രിബ്യൂണൽ ഉത്തരവുണ്ടാക്കിയ ആശയക്കുഴപ്പവും പരിഹരിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്കൂടി പരിഗണിച്ചാണ് സർക്കാർ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചത്.

WEB DESK
Next Story
Share it