Begin typing your search...

സതിയമ്മയെ പുറത്താക്കിയതിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ കേസ് സ്റ്റേ ചെയ്തു

സതിയമ്മയെ പുറത്താക്കിയതിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ കേസ് സ്റ്റേ ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരായ കേസ് നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പുതുപ്പള്ളിയിൽ മൃഗാശുപത്രി താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവടക്കം 17 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോട്ടയം ഈസ്റ്റ് പൊലീസെടുത്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ മാസം 29 വരെയാണ് സ്റ്റേ. എഫ്.ഐ.ആർ പരിശോധിക്കുമ്പോൾ കുറ്റം ചെയ്യണമെന്ന ഉദ്ദേശം കാണാനാകുന്നില്ലെന്ന് കോടതി പറഞ്ഞു. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം. 13 വർഷമായി വെറ്ററിനറി സെന്ററിൽ സ്വീപ്പറായിരുന്നു സതിയമ്മ.

WEB DESK
Next Story
Share it