Begin typing your search...
സ്റ്റഡി ഇൻ കേരള പദ്ധതിക്ക് സർക്കാർ അംഗീകാരം; വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുക ലക്ഷ്യം
വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.
കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻറുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇൻ കേരളയിലൂടെ നടപ്പാക്കുക.
Next Story