ബിസിനസിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ
സ്‌ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ സി കണ്ണൻ(60) ഭാര്യ ജീജാ ഭായി(48) എന്നിവരണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്.
കര്‍ണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ്ഇരുവരെയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കരാര്‍ പാലിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് മദുസൂദന റെഡ്ഡി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയെങ്കിലും ഫലമുണ്ടായല്ല. ഇവരിപ്പോൾ റിമാന്‍ഡിലാണ്.