Begin typing your search...

വയനാട്ടിലെ ബിജെപിയുടെ മുൻ പ്രസിഡൻ്റ് പാർട്ടി വിട്ടു ; നേതൃത്വത്തിന് രൂക്ഷ വിമർശനം

വയനാട്ടിലെ ബിജെപിയുടെ മുൻ പ്രസിഡൻ്റ് പാർട്ടി വിട്ടു ; നേതൃത്വത്തിന് രൂക്ഷ വിമർശനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജെപിയുടെ വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ.പി മധു ബിജെപിയിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

WEB DESK
Next Story
Share it