Begin typing your search...

എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ്; 2 പേർ അറസ്റ്റിൽ

എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ്; 2 പേർ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കൊച്ചി സൈബർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികൾ മലയാളികൾ എന്നാണ് സൂചന. പ്രതികളെ വൈകിട്ട് സൈബർ സ്റ്റേഷനിൽ എത്തിക്കും. വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ് കണ്ടെത്തയിരുന്നു. വ്യാജപതിപ്പിന് പിന്നിൽ തമിഴ് റോക്കേഴ്സ് സംഘത്തിൽപ്പെട്ടവർ എന്നും കണ്ടെത്തിയിരുന്നു.

റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആർഎം വ്യാജപതിപ്പ് ടെലഗ്രാമിൽ എത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻ ലാൽ കൊച്ചി സൈബർ പൊലീസിൽ പരാതി നല്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ചിത്രം പകർത്തിയത് കോയമ്പത്തൂരിലെ തീയറ്ററിൽ നിന്നാണ് എന്ന് കണ്ടെത്തിയത്.

സിനിമക്കായി ടിക്കറ്റ് ബുക്ക്‌ ചെയ്തത് കശ്മീരിൽ നിന്നായിരുന്നു. നേരത്തെ ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്ത ഒരാളെ കൊച്ചി സൈബർ പൊലീസ് പിടികൂടിയിരുന്നു. വ്യാജപതിപ്പുകൾ തടയാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് സിനിമ പ്രവർത്തകരുടെ ആവശ്യം.

WEB DESK
Next Story
Share it