Begin typing your search...

അധിക്ഷേപ പരാമർശം; നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് നിർദേശം; സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കൾ

അധിക്ഷേപ പരാമർശം; നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ അന്വേഷണത്തിന് നിർദേശം; സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന് ബന്ധുക്കൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നൃത്താധ്യാപിക സത്യഭാമ കറുത്തനിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷന്റെ നിർദേശം. ഇതുസംബന്ധിച്ച വാർത്തകർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശകമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.

തന്നെക്കൂടി ഉദ്ദേശിച്ചാണ് പരാമർശങ്ങളെന്നു കാട്ടി നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്. സത്യഭാമയുടെ പേരിലുള്ള മരുമകളുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസെടുത്ത സ്ത്രീധന പീഡനക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തി.

ഇതിനിടെ ജാത്യധിക്ഷേപം നടത്തിയിട്ടില്ലെന്നും ചാനൽ പ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ താൻ പറഞ്ഞത് കടന്നുപോയതാകാമെന്നും സത്യഭാമ പറഞ്ഞു. നന്നായി കളിച്ചാലും തന്റെ ശിഷ്യരുൾപ്പെടെ കറുത്തനിറമുള്ള കുട്ടികൾക്ക് സമ്മാനം ലഭിക്കാറില്ല. അതു കുട്ടികൾക്ക് വിഷമം ഉണ്ടാക്കുമെന്നതിനാലാണ് മത്സരിക്കേണ്ടെന്ന് പറയുന്നതെന്നും സത്യഭാമ പറഞ്ഞു.

WEB DESK
Next Story
Share it