Begin typing your search...

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ). ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഒരു സ്വകാര്യ ചാനലിലെ മാധ്യമ പ്രവർത്തകയോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു.

അതേസമയം മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. സംഭവത്തിൽ വിശദീകരണം തേടി ധർമജനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും കിട്ടിയില്ലെന്നു പറഞ്ഞ വി ഡി സതീശൻ തെറ്റ് ചെയ്താല്‍ സി.പി.എമ്മിനെ പോലെ ന്യായീകരിക്കില്ലെന്നും വ്യക്തമാക്കി.

WEB DESK
Next Story
Share it