Begin typing your search...

'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു , ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു' ; കത്തെഴുതി വച്ച് നാടുവിട്ട് 14 കാരൻ , സംഭവം പത്തനംതിട്ടയിൽ

പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു , ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു ; കത്തെഴുതി വച്ച് നാടുവിട്ട് 14 കാരൻ , സംഭവം പത്തനംതിട്ടയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പത്തനംതിട്ട മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെ ഇന്നലെ മുതലാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥി വീടുവിട്ട് ഇറങ്ങിയത്.

രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടിയുടെ വിവരം ലഭ്യമായില്ല.

വിദ്യാർത്ഥിയുടെ കത്ത്......

‘പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു. എന്റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം. ഞാൻ എന്റെ വാക്ക് അവസാനിപ്പിക്കുന്നു. ഞാൻ വരുമ്പോൾ നിങ്ങൾ കുടുംബത്തിൽ നിൽക്കണം. ഓക്കെ ബൈ’ എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

WEB DESK
Next Story
Share it