Begin typing your search...

അന്യഗ്രഹ ജീവിതത്തെക്കുറിച്ച് സന്ദേശങ്ങൽ; ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ പരിശോധിക്കുമെന്ന് പൊലീസ്

അന്യഗ്രഹ ജീവിതത്തെക്കുറിച്ച് സന്ദേശങ്ങൽ; ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ പരിശോധിക്കുമെന്ന് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആരുണാചൽ പ്രദേശിൽ സുഹൃത്തുക്കൾക്കൊപ്പം മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ സന്ദേശങ്ങൾ പരിശോധിക്കുമെന്ന് ഡിസിപി നിതിൻ രാജ് അറിയിച്ചു. ആര്യ സുഹൃത്തുക്കൾക്ക് രഹസ്യ കോഡുള്ള ഒരു ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇതാണ് പരിശോധിക്കുന്നതെന്ന് ഡിസിപി അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണപ്പെട്ടവരുടെ ഇമെയിൽ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ ഇമെയിലിന് പുറകിൽ ചില സംശയാസ്പദമായ കാര്യങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്. ആ സന്ദേശത്തിന്റെ ഓരോ ഭാഗങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മരണപ്പെട്ടവർ തമ്മിലാണോ ഇമെയിൽ കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുള്ളത് എന്ന് പരിശോധിക്കും. പ്രത്യക്ഷമായി അവരുടെ പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രോക്‌സി സെർവർ ഉപയോഗിച്ചാണോ കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുള്ളത് എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്'.

'2021ലെ ഇമെയിൽ സന്ദേശങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിലുള്ള ഡിജിറ്റൽ ഡിവൈസ് ഉൾപ്പടെ പൊലീസ് സീസ് ചെയ്ത് ഹാൻഡ് ഓവർ ചെയ്യണം. അത് പരിശോധിച്ചാൽ മാത്രമേ അടുത്തിടെ നടന്ന കമ്മ്യൂണിക്കേഷൻ എന്തൊക്കെയാണെന്ന് നമുക്ക് പറയാൻ സാധിക്കുകയുള്ളൂ' ഡിസിപി പറഞ്ഞു.

ആര്യ അന്യഗ്രഹ ജീവിതത്തെക്കുറിച്ച് ചില ഇമെയിൽ സന്ദേശങ്ങൾ അയച്ചെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരണത്തിനു പിന്നിൽ സാത്താൻസേവ നിഗമനത്തിലാണ് അരുണാചൽ പൊലീസും. കേരള പൊലീസുമായി സഹകരിച്ചാണ് അന്വേഷണമെന്ന് ഇറ്റാനഗർ എസ്.പി കെനി ബാഗ്ര അറിയിച്ചിരുന്നു. നവീൻ തോമസും ദേവിയും വർഷങ്ങളായി മരണാനന്തര ജീവിതത്തെപ്പറ്റി പഠിക്കുന്നുണ്ടായിരുന്നുവെന്ന് മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളിൽ വ്യക്തമായി. മരണാനന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെക്കുറിച്ചുള്ള ആശങ്ങൾ ആദ്യം പഠിച്ചത് നവീൻ തോമസായിരുന്നു. പിന്നീട് മറ്റു രണ്ടുപേരെയും ഇതിലേക്ക് കൂട്ടികൊണ്ടുവന്നു എന്നാണ് വിവരം .മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരുപ്ലേറ്റിൽ തലമുടിയും കറുത്തവളകളും കണ്ടെത്തി. ഈ തെളിവുകളും ചോര വാർന്നുപോയുള്ള മരണത്തിനായി സ്വീകരിച്ച രീതികളും കോർത്തിണക്കിയാണ് സാത്താൻസേവയാണെന്ന സംശയത്തിൽ പൊലീസ് എത്തിയത്. ഇവർ ഇതിനായി തിരഞ്ഞെടുത്ത ദിവസങ്ങളും സംശയം ബലപ്പെടുത്തുന്നു.

പെസഹവ്യാഴം, ദുഃവെള്ളി, ഈസ്റ്റർ ദിനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവർ അരുണാചലിലെ ഉൾഗ്രാമമായ 'സിറോ'യിൽ എത്തുന്നത്. ഈസ്റ്റർ ദിനത്തിൽ ഇവർ സാത്താൻസേവ നടത്തിയെന്നാണ് പൊലീസിന്റെ നിഗനമം.

WEB DESK
Next Story
Share it