Begin typing your search...

സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി പരാതി

സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി പരാതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടെന്ന പരാതിയുമായി നൃത്ത അധ്യാപിക. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്.


ഏജന്റുമാർ അവരുടെ ആളുകളെയാണ് സബ്ജില്ലാ കലോത്സവത്തിൽ ജഡ്ജസ്സായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന വിദ്യാർഥികളെ വിജയിപ്പിക്കാം. ശരത്താണ് രണ്ടര ലക്ഷം രൂപ നൽകി ജഡജസുമാരെ നിയമിച്ചതെന്നും പണം മുതലാക്കുന്നതിന് വേണ്ടിയാണ് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങുന്നതെന്നുമാണ് ഇടനിലക്കാർ അധ്യാപികമാരോട് പറയുന്നത്.


കേരളനടനം, മോഹിനിയാട്ടം വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് വേണ്ടി 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടതായും അധ്യാപിക ചൂണ്ടിക്കാട്ടുന്നു. പല മത്സരങ്ങളുടേയും വിജയികളെ ഇത്തരത്തിൽ പണം നൽകിയാണ് പ്രഖ്യാപിച്ചതെന്നാണ് അധ്യാപികർ പറയുന്നത്. കൂടാതെ പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മുൻ വർഷങ്ങളിലും സമാനമായ കോഴ ആരോപണം ഉണ്ടായിരുന്നു.

WEB DESK
Next Story
Share it