Begin typing your search...

കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് സൈബർ തട്ടിപ്പിന്; ജാഗ്രതാനിർദേശം നൽകി പോലീസ്

കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് സൈബർ തട്ടിപ്പിന്; ജാഗ്രതാനിർദേശം നൽകി പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റും സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിർദേശം നൽകി. തട്ടിപ്പിനിരയാകുന്നവർ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. പലപ്പോഴും ഇരകൾ ഇത് വിശ്വസിക്കുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. വെർച്വൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് പലരിൽനിന്നും പണം തട്ടുന്നത്. എന്നാൽ, വെർച്വൽ അറസ്റ്റുരീതി നിലവിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

തൃശ്ശൂരിലെ വ്യവസായിയിൽനിന്ന് അടുത്തിടെ ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 20 ലക്ഷം രൂപയാണ്. അദ്ദേഹം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മുംബൈയിൽ ഒരു ഗൗരവമുള്ള ക്രിമിനൽക്കേസിൽ പെട്ടതാണെന്നും സുപ്രീംകോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. വിശ്വസിപ്പിക്കാനായി കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റിൽ അറസ്റ്റുവാറന്റ് പരിശോധിക്കാനും പറഞ്ഞു.

കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ 20 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞതോടെ വ്യവസായി, പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റി. പറ്റിക്കപ്പെട്ടെന്നു മനസ്സിലായതിനെത്തുടർന്ന് പിറ്റേന്ന് പോലീസിൽ പരാതിപ്പെട്ടു. പോലീസ് ഇടപെടലിൽ 19.90 ലക്ഷം രൂപയും തിരിച്ചുപിടിച്ചു. പണം നഷ്ടമായെന്നു മനസ്സിലായ ഉടൻ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിച്ചതുകൊണ്ടാണ് തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞത്.

തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കണം. തട്ടിപ്പുനടന്ന് ഒരുമണിക്കൂറിനകംതന്നെ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

WEB DESK
Next Story
Share it