Begin typing your search...

വെള്ളാപ്പള്ളി നയിക്കുന്നതിൽ ആശങ്കയില്ല, തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനുമേൽ യോഗത്തിനുമേൽ കുതിരകയറേണ്ട; സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റി

വെള്ളാപ്പള്ളി നയിക്കുന്നതിൽ ആശങ്കയില്ല, തോൽവിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനുമേൽ യോഗത്തിനുമേൽ കുതിരകയറേണ്ട; സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിനുമേൽ പാർട്ടി കുതിരകയറേണ്ടെന്നു സി.പി.എം. ആലപ്പുഴ ജില്ലാക്കമ്മിറ്റി. വെള്ളാപ്പള്ളി നടേശൻ യോഗത്തെ നയിക്കുന്നതിൽ ആശങ്കയില്ല. നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ യോഗത്തിന്റെ സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞദിവസം നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിലാണ് എസ്.എൻ.ഡി.പി.വിഷയം വിശദമായി ചർച്ചചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ്‌ ഐസക്, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പുതോൽവിയുടെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി. യോഗ നേതൃത്വത്തിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടറിയടക്കം രംഗത്തുവന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടിങ് രീതിയിൽ ആശങ്കവേണ്ടെന്ന നിലപാടിലായിരുന്നു ജില്ലാക്കമ്മിറ്റിയിലെ ചർച്ച. ഇതിന്റെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിനെതിരേ തിരിയേണ്ടതില്ല. ഒരുതരത്തിലുമുള്ള കമ്മിറ്റികളും പിടിച്ചെടുക്കുന്നതിനോ അവയിൽ കടന്നുകയറുന്നതിനോ ഉള്ള നീക്കം വേണ്ടെന്നു നിർദേശിച്ചതായാണു വിവരം. പാർട്ടിയുടെ ആരും ശാഖായോഗങ്ങളിൽ കടന്നുകയറാനും ശ്രമിക്കേണ്ടാ. അതേസമയം, ശാഖായോഗങ്ങളിലടക്കം ആർ.എസ്.എസ്. കടന്നുകയറ്റത്തെ ജാഗ്രതയോടെ കാണണം. ഇതിനുള്ള അവസരമുണ്ടാക്കരുതെന്ന മുന്നറിയിപ്പും കീഴ്ഘടകങ്ങൾക്കു നൽകും.

ബി.ഡി.ജെ.എസിന്റെ പേരിൽ എസ്.എൻ.ഡി.പി. യോഗത്തിൽ കടന്നുകയറാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുണ്ട്. കടന്നുകയറ്റത്തിന് അവസരമില്ലാത്ത തരത്തിലാണ് യോഗനേതൃത്വത്തിന്റെ നിലപാടെങ്കിലും ആർ.എസ്.എസ്. നീക്കം കരുതിയിരിക്കണം. അതിനായി ശാഖായോഗങ്ങളുമായി നല്ല ബന്ധവും സഹകരണവുമുണ്ടാകണം. ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്നുള്ള വിമർശനത്തിന്റെ പേരിൽ മതനിരപേഷ സമീപനത്തിൽ മാറ്റം വരുത്തേണ്ടതില്ല. ഭൂരിപക്ഷ വർഗീയ നീക്കങ്ങളിൽ, ന്യൂനപക്ഷങ്ങൾക്കു സംരക്ഷണമെന്നതു പാർട്ടിയുടെ ഉത്തരവാദിത്വമാണ്. അതിൽ വെള്ളം ചേർക്കാതെ പ്രവർത്തിക്കണം. എന്നാൽ, ന്യൂനപക്ഷവർഗീയതയ്ക്കു കൊടിപിടിക്കുന്ന പ്രസ്ഥാനങ്ങളെ അകറ്റിനിർത്തണം. ജനങ്ങളോട്‌ വിനയത്തോടെ പെരുമാറണം. അവരുടെ ആവശ്യങ്ങളിലും വിഷയങ്ങളിലും ഒപ്പം നിൽക്കാനും നേതാക്കൾക്കു നിർദേശം നൽകി.

WEB DESK
Next Story
Share it