Begin typing your search...

ആലുവയിൽ പൊലീസുകാരനു നേരെ ആക്രമണം; പ്രതി റിമാൻഡിൽ

ആലുവയിൽ പൊലീസുകാരനു നേരെ ആക്രമണം; പ്രതി റിമാൻഡിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ജാർഖണ്ഡ് ജെസ്പൂർ സ്വദേശി സുരേഷ് കുമാറിനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷിനാണ് ആക്രമണത്തിൽ പരുക്കേറ്റത്.

ആലുവ പെരിയാർ നഗർ റസിഡൻസിയിൽ സുരേഷ് കുമാർ പ്രശ്‌നം ഉണ്ടാക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ സുരേഷ് കുമാർ അക്രമാസക്തനായ നിലയിലായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ രാജേഷിന്റെ ചെവിയുടെ ഭാഗത്ത് കല്ലുകൊണ്ട് ഇടിയേറ്റു. സാരമായി പരുക്കേറ്റ രാജേഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

WEB DESK
Next Story
Share it