Begin typing your search...

സ്വാമി ഗംഗേശാനന്ദക്കെതിരായ കേസ്: തിരുത്തി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു

സ്വാമി ഗംഗേശാനന്ദക്കെതിരായ കേസ്: തിരുത്തി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരായ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു. ഗുരുതര പിഴവുകളെ തുടർന്ന് കോടതി മടക്കിനൽകിയ സാഹചര്യത്തിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അംഗീകരിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് സെപ്റ്റംബർ ഏഴിന് നേരിട്ടു ഹാജരാകാൻ സ്വാമിക്കു നിർദേശം നൽകി.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷൗക്കത്തലി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രാരംഭഘട്ടത്തിൽ കേസ് അന്വേഷിച്ച പേട്ട പോലീസ് തയ്യാറാക്കിയ സീൻ മഹസർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്താത്തതായിരുന്നു പോരായ്മ.

തന്നെ കേസിൽ കുടുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ അടക്കം ശ്രമിക്കുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ സ്വാമി ഡി.ജി.പി.ക്കു പരാതി നൽകിയിരുന്നു.

വീട്ടിൽ പൂജയ്ക്ക് എത്തുന്ന സ്വാമി, തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇതു സഹിക്കവയ്യാതെയാണ് താൻ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെൺകുട്ടി പോലീസിനു മൊഴിനൽകിയിരുന്നു. കണ്ണമ്മൂലയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ െവച്ചാണ് 2017 മേയ് 19-ന് പുലർച്ചെ പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരേ ലൈംഗികപീഡനത്തിന് കേസ് എടുത്തിരുന്നു. ഇതേ മൊഴി പെൺകുട്ടി മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിലും ആവർത്തിച്ചിരുന്നു. എന്നാൽ, പെൺകുട്ടി പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു വ്യക്തമാക്കി. സ്വാമി സ്വയം ലിംഗഛേദം ചെയ്തതാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പിന്നീട് നിലപാട് മാറ്റിയ സ്വാമി, ഉറങ്ങിക്കിടന്ന തന്നെ ഒരുകൂട്ടം ആൾക്കാർ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു.

പെൺകുട്ടിയും സ്വാമിയുടെ മുൻ ശിഷ്യൻ കൊല്ലം സ്വദേശിയായ അയ്യപ്പദാസുമായുള്ള ബന്ധം സ്വാമി എതിർത്തതാണ് സംഭവത്തിനു കാരണമായതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡനപരാതിയിൽ സ്വാമിക്കെതിരേയും ലിംഗഛേദത്തിനെതിരേ പെൺകുട്ടിക്കും ആൺസുഹൃത്ത് അയ്യപ്പദാസിനെതിരേയും വ്യത്യസ്ത കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

WEB DESK
Next Story
Share it