Begin typing your search...

കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി: സമഗ്ര അന്വേഷണം വേണമെന്ന് എസ്.എഫ്.ഐ

കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി: സമഗ്ര അന്വേഷണം വേണമെന്ന് എസ്.എഫ്.ഐ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള സർവകലാശാല കലോത്സവത്തിലെ അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ പരാതി. എ.ഡി.ജി.പിക്കാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദന്‍ പരാതി നൽകിയത്. കോഴ ഇടപാടിൻ്റെ തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്ന് എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.

കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്.

ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്. മത്സരാർത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. വിധികർത്താക്കളുടെയും ഇടനിലക്കാരൻ്റെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു.

WEB DESK
Next Story
Share it