Begin typing your search...

'അതീവ രഹസ്യ സ്വഭാവമുള്ളത്'; സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡിക്ക് കൈമാറാതെ സിഎംആർഎൽ

അതീവ രഹസ്യ സ്വഭാവമുള്ളത്; സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡിക്ക് കൈമാറാതെ സിഎംആർഎൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മാസപ്പടി കേസിൽ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആർഎൽ. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകൾ കൈമാറാനാകില്ലെന്നാണ് സിഎംആർഎൽ ഇഡിയെ അറിയിച്ചിരിക്കുന്നത്. രേഖകൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം.

സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇഡി ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട രേഖകൾ ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് നടപടികളുടെ ഭാഗമായതാണെന്ന് സിഎംആർഎൽ അറിയിച്ചു. സെറ്റിൽമെന്റ് കമ്മിഷന്റെ നടപടികൾ തീർപ്പാക്കിയതാണെന്നും മറ്റൊരു ഏജൻസികൾക്കും പുനഃപരിശോധിക്കാനാകില്ലെന്നും സിഎംആർഎൽ മറുപടി നൽകി. ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് സിഎംആർഎൽ നീക്കം. അതേസമയം എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്ന് ഇഡി പറയുന്നു. ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാറിനെയും മുൻകാഷ്യർ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും.

WEB DESK
Next Story
Share it