Begin typing your search...

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; പത്ത് പേർക്ക് പരിക്ക്

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; പത്ത് പേർക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാലക്കാട് ഓട്ടോ പാർക്കിംഗിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ പത്ത് പേർക്ക് പരിക്ക്. മേട്ടുപ്പാറയിലാണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ, സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജിഷ്ണു, ജീവൻ, കുമാരന്റെ മകൻ കാർത്തി, അയൽവാസികളായ രമേശ്, രതീഷ്, പിതാവ് സുബ്രഹ്‌മണ്യം, സഹോദരി തങ്കം എന്നിവർക്കാണ് പരിക്കേറ്റത്.

ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്യാനായി രമേശും രതീഷും അടക്കമുള്ളവർ കുമാരന്റെ വീട്ടിലെത്തി. പിന്നാലെ തർക്കം കൈയാങ്കളിയിലെത്തി. അടിപിടിക്കിടെ കുമാരനും വീട്ടുകാർക്കും പരിക്കേറ്റു. കുമാരന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ കുമാരന്റെ വീട്ടുകാർ നടത്തിയ കല്ലേറിലാണ് രമേശ് അടക്കമുള്ളവർക്ക് പരിക്കേറ്റത്.

WEB DESK
Next Story
Share it