Begin typing your search...
ദലിത് വിദ്യാർഥിയുടെ തലമുടി മുറിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
കാസർകോട് ചിറ്റാരിക്കലിലെ സ്‌കൂളിൽ ദലിത് വിദ്യാർഥിയുടെ മുടി മുറിച്ച പ്രധാനാധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ ചിറ്റാരിക്കൽ പൊലീസ് എസ്എച്ച്ഒ, കാസർകോട് ഡിഡിഇ എന്നിവരോട് റിപ്പോർട്ട് തേടി. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ കോട്ടമല എംജിഎം യുപി സ്‌കൂൾ പ്രധാനാധ്യാപിക ഷേർളി ജോസഫ് ഒളിവിൽ പോയിരുന്നു. കാസർകോട് സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പി എ.സതീഷ്‌കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ഈ മാസം 19നായിരുന്നു കേസിനാസ്പദമായ സംഭവം.
മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് അഞ്ചാം ക്ലാസുകാരനെ സ്‌കൂൾ അസംബ്ലിക്കിടെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി. സംഭവത്തിൽ മന്ത്രി കെ. രാധാകൃഷ്ണനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
Next Story