Begin typing your search...

കേരളത്തിലേത് ഉൾപ്പെടെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

കേരളത്തിലേത് ഉൾപ്പെടെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെ രാജ്യ​ത്താകെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ സി.ബി.എസ്.ഇ അഫിലിയേഷൻ സി.ബി.എസ്.ഇ ബോർഡ് റദ്ദാക്കി. മൂന്ന് സ്കൂളുകളെ തരംതാഴ്ത്തിയതായും വാർത്താകുറിപ്പിൽ സി.ബി.എസ്.ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത വ്യക്തമാക്കി.

ബോർഡിന് കീഴിലെ പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതായും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നതായും സ്കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 20 സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയതെന്നും സി.ബി.എസ്.ഇ അറിയിച്ചു.

ഡൽഹിയിൽ അഞ്ച് സ്കൂളുകൾക്കെതിരെയാണ് നടപടി. യു.പിയിൽ മൂന്നും രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് വീതവും, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ജമ്മുകശ്മീർ സംസ്ഥാനങ്ങളിലെ ഒരുസ്കൂകളുടെ അഫിലിയേഷനുമാണ് റദ്ദാക്കിയത്.

WEB DESK
Next Story
Share it