Begin typing your search...

വരൻ എത്തിയത് ഒട്ടകപ്പുറത്ത്; ഗതാഗതക്കുരുക്ക്, കണ്ണൂരിൽ വിവാഹാഘോഷത്തിനെതിരെ കേസ്

വരൻ എത്തിയത് ഒട്ടകപ്പുറത്ത്; ഗതാഗതക്കുരുക്ക്, കണ്ണൂരിൽ വിവാഹാഘോഷത്തിനെതിരെ കേസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂരിൽ അതിരുവിട്ട വിവാഹാഘോഷ ചടങ്ങിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ വാരത്ത് ഗതാഗത തടസ്സമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സംഭവം.

വളപ്പട്ടണം സ്വദേശിയായ വരൻ റിസ്വാൻ ഒട്ടകപ്പുറത്തു കയറിയാണ് ആഘോഷച്ചടങ്ങ് നടന്ന ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. എന്നാൽ ഇതു റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. നിരവധിയാളുകൾ തടിച്ചു കൂടിയതോടെ പൊലീസിനു ലാത്തി വീശേണ്ടി വന്നു. വരൻ റിസ്വാനെയും 25 സുഹൃത്തുക്കളെയും പ്രതി ചേർത്താണ് ചക്കരക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘംചേർന്ന ഗതാഗത തടസ്സമുണ്ടാക്കിയെന്നാണ് എഫ്‌ഐആർ. വരനും സംഘവുമായി പൊലീസ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ഉൾപ്പെടെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

WEB DESK
Next Story
Share it