Begin typing your search...

നടിയുടെ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു

നടിയുടെ പരാതി; ഇടവേള ബാബുവിനും മണിയൻപിള്ള രാജുവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടിയുടെ ലൈംഗികപീഡന പരാതിയിൽ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവേള ബാബുവിനെതിരെ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ മൊഴി പ്രകാരമാണ് കേസ്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള ബാബു പീഡിപ്പിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്.

ഫോർട്ട് കൊച്ചി പൊലീസാണ് നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് നടനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും കേസെടുത്തിട്ടുണ്ട്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമാ ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേനെ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് നടിയുടെ പരാതി. കൊച്ചി സെൻട്രൽ പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ചന്ദ്രശേഖരൻ നടിയുടെ പരാതിക്ക് പിന്നാലെ ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു.

WEB DESK
Next Story
Share it