Begin typing your search...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനാപകടം; രണ്ട് മരണം

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനാപകടം; രണ്ട് മരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും എതിരെ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ രണ്ടു യാത്രക്കാരെയും നാട്ടുകാർ കൊണ്ടോട്ടി ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചവരുടെ മൃതദേഹം കൊണ്ടോട്ടിയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.ഇവിടെ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.

WEB DESK
Next Story
Share it